LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

ഓടികൊണ്ടിരിക്കെ കാർ കത്തിനശിച്ചു യാത്രക്കാർ രക്ഷപ്പെട്ടു

5ee81425-181f-43e7-b1ad-b3829f7a0c5b.jpg
Spread the love

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു.ആളപായമില്ല. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി കെ.ഫജാറും സുഹൃത്തും സഞ്ചരിച്ച കെ എൽ.56.ആർ.5600 നമ്പർ കാറാണ് കത്തി നശിച്ചത്.വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെ വീട്ടിൽ നിന്നും തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ ചപ്പാരപ്പടവിൽ വെച്ചാണ് സംഭവം.തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ദുരന്ത മൊഴിവായി. തളിപ്പറമ്പ് ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി.സുനിൽകുമാർ, ഫയർമാൻമാരായ അനൂപ്, വിപിൻ, സിനീഷ് ഹോം ഗാർഡുമാരായ മാത്യു, ധനജ്ഞയൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.കാർ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യുട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!