യുവാവിന് മർദ്ദനം രണ്ടു പേർക്കെതിരെ കേസ്
പയ്യന്നൂർ.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാർ മാറ്റിയിടാൻ പറഞ്ഞ വിരോധത്തിൽ യുവാവിനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ പരാതിയിൽപയ്യന്നൂർ പോലീസ് കേസെടുത്തു. എരമംകുറ്റൂർ താറ്റേരിയിലെ കെ.സുഭാഷിൻ്റെ പരാതിയിലാണ് എടാട്ട് പ്രവർത്തിക്കുന്ന ഔറസൊലൂഷൻസിലെ ജീവനക്കാരായ അക്ഷയ്, കണ്ടാലറിയാവുന്ന ആൾട്ടോ കാർ ഡ്രൈവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് ഔറസൊലൂഷൻസ് സ്ഥാപനത്തിന് മുന്നിലാണ് പരാതിക്കാസ് പദമായ സംഭവം.ഒന്നാം പ്രതിയോടു റോഡിൽ ബ്ലോക്കായി കിടക്കുന്ന കാർ മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്തിൽ പരാതിക്കാരനെ പ്രതികൾ കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത് .
