പയ്യന്നൂർ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രഭൂമി കയ്യേറ്റം നടപടിതുടങ്ങി

പയ്യന്നൂർ.ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദേവസ്വം ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച രാവിലെ 10.45 മണിയോടെ എതിർപ്പുകൾ വകവെയ്ക്കാതെ ചില കെട്ടിടങ്ങളുടെ പുറത്തേക്കുള്ള ഇൻ്റർലോക്കും മറ്റും പൊളിച്ചുനീക്കി തുടങ്ങി. പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റി, മഹാദേവദേശായി വായനശാല എന്നിവിടങ്ങളിലെ ദേവസ്വം ഭൂമിയിലേക്ക് കയ്യേറ്റം നടത്തി നിർമ്മിച്ച ചില ഭാഗങ്ങളാണ് ഹിറ്റാച്ചിയുടെ സഹായത്തോടെ അധികൃതർ പൊളിച്ചുനീക്കിയത്. കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനെത്തിയ ക്ഷേത്രം ഭരണ സമിതി അംഗങ്ങളെയും എക്സിക്യൂട്ടീവ് ഓഫീസറുമായും ചിലർ വാക്തർക്കവും മറ്റും ഉണ്ടായെങ്കിലും ശക്തമായനടപടിയുമായി മുന്നോട്ട് പോകാൻ നിയമോപദേശം നേടിയ ശേഷം പോലീസ് സഹായത്തോടെ കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിലാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.