October 24, 2025

ജവഹർ ബാൽ മഞ്ച് ഭാരവാഹികൾ ചുമതലയേറ്റു.

12ffd707-afd7-497b-b689-8d37cbf41c6d.jpg

ലഹരിക്കെതിരെ സമൂഹം ഒരുമിക്കണം
-അഡ്വ.മാർട്ടിൻ ജോർജ്ജ്.

കണ്ണൂർ: വർഗീയതയും രാസലഹരിയും പിടിമുറുക്കുന്നതിൽ നിന്നും യുവജനങ്ങളെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി ജാഗരൂകരാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർപേഴ്സൺ അഡ്വ.ലിഷാ ദീപകിന്റെ സ്ഥാനാരോഹണ ചടങ്ങ് കണ്ണൂർ ഡി.സി.സി.ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒപ്പം ബാൽ മഞ്ചിന്റെ
14 ജില്ലാ ഭാരവാഹികളും
23 ബ്ലോക്ക് ചെയർമാൻമാരും
ചുമതലയേറ്റു. സംസ്ഥാന കോ-ഓർഡിനേറ്റർ
സി.വി.എ.ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ.ലിഷ ദീപകിനെ മാർട്ടിൻ ജോർജ്ജ് ഷാൾ അണിയിച്ച് ആദരിച്ചു.
ജവഹർ ബാൽ മഞ്ച് പുതിയ സംസ്ഥാന കോ-ഓർഡിനേറ്റർ ആയ സി.വി.എ.ജലീൽ മാസ്റ്റർക്ക് അദ്ദേഹം
ഉപഹാരം നൽകി.
കെ.പി.സി.സി.മെമ്പർ അമൃത രാമകൃഷ്ണൻ,ഡി.സി.സി.ജനറൽ സെക്രട്ടറി ബിജു പുളിയന്തൊട്ടി,കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമാസ്,ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സി.ടി.ഗിരിജ, മനോജ് കൂവേരി,മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ,കെ.എസ്.യു.ജില്ലാ പ്രസിഡന്റ് എം.സി.അതുൽ,ബാൽ മഞ്ച് സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു, ജില്ലാ പ്രസിഡന്റ് മുരളി കൃഷ്ണൻ, ജില്ലാ സെക്രട്ടറി ബി.അനുനന്ദ, ഋത്തിക രാജീവൻ, ജില്ലാ ചെയർ പേഴ്സൺ അഡ്വ.ലിഷ ദീപക് പ്രസംഗിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ എം.പി. ഉത്തമൻ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ സി പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger