ഉടമകൾക്ക്നഷ്ടപ്പെട്ട 14 ഫോണുകൾ അന്വേഷണത്തിൽ പയ്യന്നൂർ പോലീസ്കണ്ടെത്തി
പയ്യന്നൂർ: ഉടമകൾക്ക്നഷ്ടപ്പെട്ട 14 മൊബൈൽ ഫോണുകൾ അന്വേഷണത്തിൽ പയ്യന്നൂർ
പോലീസ് കണ്ടെത്തി തിരിച്ചു നല്കി. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും
നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നൽകിയവരുടെ ഫോണുകളാണ് പോലീസ് കണ്ടെത്തി കൈമാറിയത്. സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നും പത്തും നാലെണ്ണം സംസ്ഥാനത്തിന് പുറത്തു നിന്നുമാണ് പോലീസ് കണ്ടെത്തിയത്.ഒരു മാസത്തിനകം കണ്ടെത്തിയവയാണ് ഈ ഫോണുകളെല്ലാമെന്ന് പോലീസ് പറഞ്ഞു. ലഭിച്ച 23 പരാതികളിൽ ബാക്കിയുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ്
ജനങ്ങൾക്കിടയിൽ ബോധവത്ക്കരണ പരിപാടി നടത്തിയാണ് ഫോണുകൾ ഉടമകൾക്ക് കൈമാറിയത്. പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാർ ഫോണുകൾ കൈമാറി.
എസ്.എച്ച്.ഒ. കെ.പി.ശ്രീഹരി, എസ് ഐ പി.യദുകൃഷ്ണൻ, അഡീഷണൽഎസ്ഐ എൻ.കെ.ഗിരീഷ്
എന്നിവർ സംസാരിച്ചു.
മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പോലീസ്
സ്റ്റേഷനിൽ പരാതി നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് സിഇഐആർ(CEIR – സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ)എന്ന സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.ഇതിൽ പോലീസ് സ്റ്റേഷനിൽ
കൊടുത്ത രസീതിയുടെ നമ്പറും
നഷ്ടപ്പെട്ട ഫോണിന്റെ
വിവരങ്ങളും രേഖപ്പെടുത്തുക. ഈ സമയത്ത് നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് ഉപയോഗിക്കണം.അപ്പോൾ നഷ്ടപ്പെട്ട ഫോണിലെ സിം കാർഡ് ഉപയോഗ ശൂന്യമാകും.നഷ്ടമായ ഫോണിൽ പുതിയ സിം കാർഡ് ഇടുമ്പോൾ
ഫോണിന്റെ ഉടമയുടെ
ഡ്യൂപ്ലിക്കേറ്റ് സിം ഇട്ട
ഫോണിൽ എസ്എംഎസ് സന്ദേശം
വരും. പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പോർട്ടലിലും വിവരവും
ലൊക്കേഷനും ലഭിക്കും. ഇതോടെ ഫോൺ കണ്ടെത്താൻ പോലീസിന് എളുപ്പമാകും.
