കണ്ടോത്ത് ക്ഷേത്രപറമ്പിലെ കൂറ്റൻ ആൽമരം കടപുഴകി വീണു
പയ്യന്നൂർ: രാത്രിയിലുണ്ടായകനത്ത മഴയിലും ശക്തമായ കാറ്റിലും
ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്ത് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം കടപുഴകി വീണു.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആൽമരം വീണ് ക്ഷേത്രത്തിൻ്റെ നടപ്പന്തലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല. ആൽമരം കടപുഴകി വീഴുന്ന ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി ആളുകൾ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.
