കാൽ ലക്ഷത്തോളം പുകയില ഉല്പന്നശേഖരവുമായി രണ്ടു പേർ പിടിയിൽ
നീലേശ്വരം.കാറിൽ കടത്തുകയായിരുന്ന 50 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേരെ പോലീസ് പിടികൂടി.തൃക്കരിപ്പൂർ മീലിയാട്ടെ സി.കെ.മുഹമ്മദ് സഫീർ (26), മൊഗ്രാൽപുത്തൂർ സ്വദേശി എം.എം മുഹമ്മദ് ഫർഖാൻ (20) എന്നിവരെയാണ് എസ്.ഐ.ഏ.വി.ശ്രീകുമാറും സംഘവും പിടികൂടിയത്.വാഹന പരിശോധനക്കിടെശനിയാഴ്ച രാത്രി 10മണിയോടെ ദേശീയ പാതയിൽ കരുവാച്ചേരി ബി.എസ്.എൻ.എൽ ടവറിന് സമീപം വെച്ചാണ് കെ.എൽ 10. എ.വി. 2122 നമ്പർ കാറിൽ കടത്തികൊണ്ടുവരികയായിരുന്ന ഹാൻസ്, കൂൾ ലിപ്, വിമൽ തുടങ്ങി 25,000 ത്തോളം പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി ഇരുവരും പോലീസ് പിടിയിലായത്.മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
