പാലക്കോട് അഴിമുഖത്ത് വീണ്ടും അപകടം മണൽതിട്ടയിൽ ബോട്ട് ഇടിച്ച് മത്സ്യതൊഴിലാളി മരിച്ചു; രണ്ടു പേർക്ക് പരിക്ക് ആറു പേർ രക്ഷപ്പെട്ടു
പയ്യന്നൂര്‍: രാമന്തളിപാലക്കോട് മത്സ്യബന്ധനത്തിനായി പോയ ചെറുതോണി മറിഞ്ഞ് അപകടത്തിൽ കാണാതായ പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിക്കായി തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും അപകടം. ഉയർന്ന തിരമാലകളിൽപ്പെട്ട് മത്സ്യ ബന്ധന ബോട്ട് അഴിമുഖത്തെ മണൽതിട്ടയിലിടിച്ച് മത്സ്യതൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്ക് .ബോട്ടിലുണ്ടായിരുന്ന മറ്റ് ആറു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.തമിഴ്നാട് കന്യാകുമാരി സ്വദേശി സലമോൻലോപ്പസ് (63) ആണ് മരണപ്പെട്ടത്.തമിഴ്നാട് മാർത്താണ്ഡം സ്വദേശി ലന്താമിൻ (50), തമിഴ്നാട് കന്യാകുമാരി പുത്തൻതുറ സ്വദേശി ശെൽവ് ആൻ്റണി (53) എന്നിവർക്കാണ് പരിക്കേറ്റത്.ബോട്ടിലുണ്ടായിരുന്ന ആറു പേരെ നാട്ടുകാരായ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ പഴയങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സലമോൻ ലോപ്പസിൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു അപകടം. അഴീക്കോട് സ്വദേശി ജലീലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് .അഴീക്കലിൽ നിന്നും മൂന്നു ബോട്ടുകളാണ് മത്സ്യ ബന്ധനത്തിന് പോയത്. അതേ സമയം പുലർച്ചെ തോണി അപകടത്തിൽപ്പെട്ട പയ്യന്നൂർ പുഞ്ചക്കാട്
താമസിക്കുന്ന എന്‍.പി. അബ്രഹാമിനെ (49) കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.പ്രതികൂല കാലാവസ്ഥയിലും
കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സുമെന്റും പയ്യന്നൂര്‍ ഫയര്‍ഫോഴ്സും പഴയങ്ങാടി പോലീസും തെരച്ചില്‍ തുടരുകയാണ്
