ഭൂമിക്കൊരു കവചം:സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു.
ചെറുവത്തൂർ : ” ഭൂമിക്കൊരു കവചം”- സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷ തൈകൾ നട്ടു.
കുട്ടമ്മത്ത് ഗവ.ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ഗെയിൽ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ മാനജിങ്ങ് ഡയരക്ടർ ജോർജ് ആന്റണി ഉൽഘാടനം നിർവഹിച്ചു . പ്രിൻസിപ്പാൾ ഡോ. കെ.വി.ഗീത അദ്ധ്യക്ഷയായിരുന്നു .നേതാജി നന്മ സഹായ വേദി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.ഭരതൻ പിലിക്കോട് സ്വാഗതം പറഞ്ഞു. ഗെയിൽ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രതിനിധികളും
സ്കൂൾ അദ്ധ്യപകരും ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൗട്ട്ആന്റ് ഗൈഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു
