പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ പേരില്‍കേസ്

തളിപ്പറമ്പ്: ഡ്യൂട്ടിക്കിടെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിതിന് ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഓട്ടോഡ്രൈവർഅഴീക്കോട് പൊയ്ത്തുംകടവിലെ എം.ഹുസൈൻ്റെ(42) പേരിലാണ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 5.45 ന് തളിപ്പറമ്പ്
ടൗണിൽ ദേശീയപാതയിലായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിക്കിടെ എസ്.ഐ കെ.വി.സതീശനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
പഴയങ്ങാടി താവംമേല്പ്പാലം വഴി വാഹനഗതാഗതം നിരോധിച്ചതോടെ നൂറുകണക്കിന് ലോറികളും മറ്റ് വാഹനങ്ങളും ദേശീയപാത വഴി കടന്നുപോകാന്‍ തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ ടൗണിലൂടെ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടിയതോടെ സ്ഥലത്ത് ഡ്യൂട്ടിക്കെത്തി ഗതാഗതം നിയന്ത്രിച്ച് കുരുക്ക് നീക്കാന്‍ ശ്രമിക്കുന്നതിനിടെ
വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടുന്നതിനിടയിലാണ് വരി തെറ്റിച്ചുവന്ന ഹുസൈന് ഓടിച്ചു വന്ന ഗുഡ്സ് ഓട്ടോനിര്‍ത്താന്‍ എസ്.ഐ ആവശ്യപ്പെട്ടപ്പോള്‍ ദൂരെ മാറിവാഹനം നിര്‍ത്തി ഇറങ്ങിവന്ന് എസ്.ഐ.യെ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസെടുത്ത പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.






