എടക്കാനം ആക്രമണം: 4 പേർ കീഴടങ്ങി

ഇരിട്ടി: എടക്കാനം റിവർവ്യൂ പോയിന്റിൽ നാട്ടുകാരെ വാഹനങ്ങളിലെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ നാലുപേർ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പടിപ്പുരക്കൽ പാലപ്പുഴ സ്വദേശി നിധീഷ് (31), ശ്രുതി നിവാസ് പാലപ്പുഴ സ്വദേശി സുജീഷ് അഥവാ ഉണ്ണി (26), നെല്ലൂർ ഉരുവച്ചാൽ ഹൗസിലെ ശ്രീലാൽ അഥവാ അട്ടാപ്പി (29), കൊട്ടൻചുരം തൈക്കാടൻ സ്വദേശി മുഹമ്മദ് നിസാം (28) എന്നിവരാണ് കീഴടങ്ങിയത്.
ഈ കേസിൽ നാലുപേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പാലപ്പുഴയിലെ ദീപ് ചന്ദ് (34) ആണ് ഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ ഈ കേസിൽ ഏഴു പ്രതികളെ പിടികൂടുവാനുണ്ട്. 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.






