റോഡിൽ ഷോക്കേറ്റ് കിടന്ന വെള്ളിമൂങ്ങയെ വനംവകുപ്പിന് കൈമാറി

മണത്തണ ▾
റോഡിൽ ഷോക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെ യുവാവ് സുരക്ഷിതമായി വനംവകുപ്പിന് കൈമാറി. മണത്തണ സ്വദേശി മനു തോമസാണ് ഷോക്കേറ്റ് കിടന്ന വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തിയത്.
സംഭവം ചൊവ്വാഴ്ച രാവിലെ ആണ്. മണത്തണയിലേക്ക് പോകവെ കേളകത്തെ റോഡരികിൽ വെച്ചാണ് മനു തോമസ് വെള്ളിമൂങ്ങയെ കണ്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ വിവരം അറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം കൊട്ടിയൂർ കണ്ടപ്പനം വനം വകുപ്പ് ഓഫീസിൽ എത്തിച്ചു.
ഫോറസ്റ്റ് വാച്ചർമാരായ തോമസ് പുതുശ്ശേരി, ബാലൻ എന്നിവർക്ക് ആണ് വെള്ളിമൂങ്ങയെ കൈമാറിയത്.
ചിറകിനും കാലിനും പരിക്കേറ്റ അവസ്ഥയിലായിരുന്നു വെള്ളിമൂങ്ങ എന്ന് ഫോറസ്റ്റ് വാച്ചർമാർ പറഞ്ഞു. അതിനുശേഷം ചികിത്സയ്ക്കായി നടപടികൾ സ്വീകരിച്ചു.