കുറ്റ്യാടി കാവിലുംപാറയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മുട്ടിച്ചിറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. വീടിവീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു തങ്കച്ചനും ഭാര്യ ആനിയേയും ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഇവർക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസ മേഖലയിലേക്കാണ് കാട്ടാന കടന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി വനം വകുപ്പ് നടപടി സ്വീകരിച്ചു. പ്രത്യേക ആർആർടി (Rapid Response Team) സംഘവും വെറ്ററിനറി ഡോക്ടറും ഉടൻ സ്ഥലത്തെത്തും എന്നാണ് റിപ്പോർട്ട്.
ആനയെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി. നേരത്തെ വനം വകുപ്പ് നിർദ്ദേശിച്ച മൂന്നാഴ്ച കാത്തിരിപ്പിന് പകരമായി ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവർ രംഗത്ത് പ്രതിഷേധം പ്രകടിപ്പിച്ചു. ജനജീവിതത്തിന് ഭീഷണി ഉയർന്ന സാഹചര്യത്തിൽ ദുരന്തനിവാരണസേനയും പ്രദേശത്ത് സജീവമായി ഇടപെടുകയാണ്.






