കെ എസ് ടി എ പ്രവര്‍ത്തക കണ്‍വന്‍ഷനും പഠനക്യാമ്പും

പയ്യന്നൂര്‍: കെ എസ് ടി എ പയ്യന്നൂർ സബ്ജില്ലാ പഠന ക്യാമ്പും പ്രവർത്തകകൺവെൻഷനുംഎം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പയ്യന്നൂര്‍ സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കെഎസ്ടിഎ ഭാരവാഹികള്‍ക്കായാണ് പഠനക്യാമ്പ് സംഘടിപ്പിച്ചത്. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഠന ക്യാമ്പില്‍ സബ്ജില്ലാ പ്രസിഡണ്ട് പി.സരിത അധ്യക്ഷയായി. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.പ്രകാശന്‍ സംഘടന ക്ലാസ് കൈകാര്യം ചെയ്തു.
ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ഭരതന്‍,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രാജേഷ്,വി.വി.ബിജുഎന്നിവര്‍ സംസാരിച്ചു. സി.വി.ബാബു സ്വാഗതവും ,പി.സുരേശന്‍ നന്ദിയും പറഞ്ഞു.