LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 12, 2026

മടായി പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രകടനം നടത്തി

img_4600-1.jpg
Spread the love

പഴയങ്ങാടി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുത്തി സിപിഐഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

വ്യാഴാഴ്ച വൈകുന്നേരം പഴയങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനം ആരംഭിച്ച് ബസ്റ്റാൻഡിൽ നടന്ന യോഗത്തിൽ
സിപിഐഎം ഏരിയാ കമ്മിറ്റി അംഗം വരുൺ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം പി. ജനാർദ്ദനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എം. രാമചന്ദ്രൻ (മാടായി നോർത്ത് ലോക്കൽ സെക്രട്ടറി), വേണുഗോപാൽ (മാടായി സൗത്ത് സെക്രട്ടറി), ടിവി ചന്ദ്രൻ, കിരൺ ബാലകൃഷ്ണൻ, സ്വപ്ന ചന്തേര, ഹേമചന്ദ്രൻ, ഒക്കെ രതീഷ് തുടങ്ങിയവർ നേതൃത്ത്വം വഹിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!