ദേശീയ പണിമുടക്ക്: വാഹന ഗതാഗതം തടസ്സപ്പെടുത്തിയ 15 പേർക്കെതിരെ കേസ്

പഴയങ്ങാടി: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തദേശീയ പണിമുടക്കിൻ്റെ ഭാഗമായി പഴയങ്ങാടിയിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തിയ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. ട്രേഡ് യൂണിയൻപ്രവർത്തകരായ ചന്ദ്രൻ ,ബിജു, രതീഷ്, വെങ്ങരയിലെ കിരൺബാലകൃഷ്ണൻ ,വരുൺ ബാലകൃഷ്ണൻ, സന്തോഷ്, ഹസ്സൻ, ശംസുദ്ദീൻ, ശശി മൂലക്കീൽ, വിനോദ് ,മണി വെള്ളച്ചാൽ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന നാലു പേർക്കുമെതിരെയാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ കേസെടുത്തത്.ബുധനാഴ്ച രാവിലെ 9.20 മണിക്ക് പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപം റോഡിലാണ് സംഭവം. വാഹന ഗതാഗതം തടസ്സപ്പെടുത്തരുതെന്ന പോലീസിൻ്റെ നിർദേശം ലംഘിച്ചുകൊണ്ട് അതുവഴി പോകുന്ന വാഹനങ്ങൾ തടഞ്ഞ് മാർഗ്ഗതടസ്സം ഉണ്ടാക്കിയതിനാണ് കേസെടുത്തത്.