വീട് കുത്തിതുറന്ന് സ്വർണ്ണം കവർന്നു

ആലക്കോട്: പൂട്ടിയിട്ട വീടിൻ്റെ വാതിൽ കുത്തിതുറന്ന് മുറിയിലെ അലമാരയിൽ സൂക്ഷിച്ചസ്വർണ്ണാഭരണം കവർന്നു.ആലക്കോട് കുട്ടാപ്പറമ്പിലെ ശ്യാം കെ.മോഹൻ്റെ വീട്ടിലാണ് മോഷണം. പരാതിക്കാരനും കുടുംബവും താമസിക്കുന്നവീടിൻ്റെ മുൻവശത്തെ വാതിലിൽ അടിച്ചു പൊളിച്ച് അതിക്രമിച്ച് കയറി കിടപ്പുമുറിയിലെ അലമാരയും വാതിലുകളും അടിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച രണ്ട് ഗ്രാം തൂക്കം വരുന്ന ഒരു ജോഡി കമ്മൽ മോഷ്ടാവ് കവർന്നുകൊണ്ടു പോയി. വീട്ടുടമ ആലക്കോട് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.