താലൂക്കാശുപത്രിക്ക് മുന്നിൽ ധർണ്ണ 56 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പയ്യന്നൂർ: ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണനയ്ക്കും അനാസ്ഥയ്ക്കും ആരോഗ്യ മന്ത്രി രാജിവെക്കുക പിണറായി സർക്കാർ രാജിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ധർണ്ണ നടത്തിയ 56 കോൺഗ്രസുകാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരായ നഗരസഭ കൗൺസിലർ എ.രൂപേഷ്, നവനീത് നാരായണൻ, പ്രശാന്ത് കോറോം,ഹരീഷ്, അത്തായി പത്മിനി, കാരയിൽ സുകുമാരൻ, എന്നിവർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പയ്യന്നൂർ താലൂക്കാശുപത്രിക്ക് മുൻവശം ഫുട്പാത്തിൽ ധർണ്ണ നടത്തി അതുവഴി പോകുന്ന യാത്രക്കാർക്കും മറ്റു പൊതുജനങ്ങൾക്കും മാർഗ്ഗ സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.