പരസ്യ മദ്യപാനം പിടികൂടിയ പോലീസിനെ ഭീഷണിപ്പെടുത്തിയ നാലുപേർ പിടിയിൽ

കണ്ണൂർ . പട്രോളിംഗിനിടെ പരസ്യ മദ്യപാനം പിടികൂടിയ പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത നാലു പേരെ പോലീസ് പിടികൂടി.താണ ഹോമിയോ ആശുപത്രിക്ക് സമീപം താമസിക്കുന്ന പി പി വിഷ്ണു (29), അലവിൽ ആയത്താൻ പാറയിലെ ബിപിൻ പ്രദീപ് (28), അഴീക്കോട് അരയാക്കണ്ടിപ്പാറയിലെ അതുൽ പ്രദീപ് (30), പയ്യാമ്പലത്തെ കെ പി. വി മലോവ് (48) എന്നിവരെയാണ് എസ്.ഐമാരായ.വി.വി.ദീപ്തി, അനുരൂപ്, സിവിൽ പോലീസ് ഓഫീസർ നിഷാന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ബുധനാഴ്ച ഉച്ചക്ക് 2.45 മണിയോടെ പയ്യാമ്പലം കനിയിൽ പാലത്തിനടുത്ത് പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കുന്നതിനിടെയാണ് മദ്യ കുപ്പിയുമായി സംഘം പോലീസ് പിടിയിലായത്.കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയപ്പോൾ കേസെടുക്കുമെന്ന് പറഞ്ഞ പോലീസ് സംഘത്തോട് ആദ്യത്തെ മൂന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തുകയായിരുന്നു.