പോലീസിനെ കയ്യേറ്റം ചെയ്ത സി പി എം ലോക്കൽ സെക്രട്ടറിയും പ്രവർത്തകരും റിമാൻ്റിൽ

കുമ്പള.ദേശീയ പണിമുടക്കിൽ പോലീസിനെ ആക്രമിച്ച സി പി എം ലോക്കൽ സെക്രട്ടറിയും രണ്ടു പ്രവർത്തകരും അറസ്റ്റിൽ. സി പി എം പുത്തിഗെലോക്കൽ സെക്രട്ടറി അരിപ്പാടിയിലെ കെ.എ. സന്തോഷ് കുമാർ (44), ഷേണി ബാഡൂർ സ്വദേശി പി.എം ബിനീഷ് (37), മുഗു പാലടുക്കയിലെ മധുസൂദനൻ (37) എന്നിവരെയാണ് എസ്.ഐ.കെ.ശ്രീജേഷ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. സീതാംഗോളിയിൽ വെച്ച് വാഹനങ്ങൾ തടയുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പ്രതികൾ കയ്യേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ് .