July 9, 2025

പോലീസ്റെയ്ഡ്: നാടൻതോക്കുകളുമായി യുവാവ് അറസ്റ്റിൽ

img_0296-1.jpg

കാഞ്ഞങ്ങാട് : നാടൻതോക്ക് നിർമ്മാണ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽരണ്ട് കള്ളതോക്കും നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു തോക്കുമായി യുവാവ് പിടിയിൽ. ആലക്കോട് കാർത്തികപുരം എരുതമാടമേലരുകിൽ എം.കെ. അജിത് കുമാർ (55)ആണ് അറസ്റ്റിലായത്. താമസിക്കുന്ന കള്ളാർ കോട്ടക്കുന്ന് കൈക്കളം കല്ലിലെ വീട്ടിലെ നിർമ്മാണ സ്ഥലത്ത് നിന്നുമാണ് തോക്കുകളുമായി പ്രതി അറസ്റ്റ് ചെയ്ത്‌. പ്രതിക്ക് സഹായം ചെയ്തു വന്ന രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ഇവർ ഒളിവിൽ പോയി. ഒരു മാസം മുമ്പാണ് പ്രതി ഇവിടെ താമസത്തിനെത്തിയത് ആവശ്യക്കാർക്ക് കള്ള തോക്ക് നിർമ്മിച്ച് കൊടുത്ത് പണം സമ്പാദിക്കുകയായിരുന്നു. തോക്ക് നിർമ്മാണത്തിന് ശേഖരിച്ച വിവിധ ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. നാടൻ ഒറ്റ കുഴൽ തോക്കാണ് സ്ഥലത്ത് നിന്നും പോലീസ് പിടികൂടിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger