പൂരക്കളി അവാർഡ് ജേതാവിനെ ആദരിച്ചു

പിലാത്തറ: കേരള പൂരക്കളി അക്കാദമി അവാർഡ് നേടിയ കെ.പി. അംബുവേട്ടൻ (കടന്നപ്പള്ളി പടിഞ്ഞാറെക്കര)യെ കടന്നപ്പള്ളി ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
സമ്മാന ചടങ്ങ് കെ.പി.സി.സി മെംബർ എം.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ടി. കരുണാകരൻ അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുധീഷ് കടന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.ടി. വിജയൻ, പി.കെ. രമേശൻ, കെ.വി. ജനാർദ്ദനൻ, പി.ടി. ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.