കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തിലെ തോട്ടിൽ ഒഴുക്കിയതിന് ഹോട്ടൽ ഉടമക്കെതിരെ കേസ്

തളിപ്പറമ്പ്: ഹോട്ടലിലെ കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തിലെ തോട്ടിലേക്ക് ഒഴുക്കിയതിന് ഹോട്ടൽ ഉടമക്കെതിരെ പരാതിയിൽകേസ്. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെയാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.
തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് തോട്ടിൽ ഒഴുക്കിവിടുകയായിരുന്നു .ദുർഗന്ധം മൂലം പൊറുതിമുട്ടിയ ജനങ്ങൾ ഹോട്ടൽ വളഞ്ഞിരുന്നു.
സി.പി.എം നോര്‍ത്ത് ലോക്കല്‍
സെക്രട്ടറി കെ.ബിജുമോന്‍ പോലീസിൽ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.