വെങ്ങര റെയിൽവേ മേൽപാലം: നിർമാണത്തിലെ അനാസ്ഥക്കെതിരെ ലീഗ് പ്രതിഷേധം

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ വെങ്ങര റെയിൽവേ മേൽപാലത്തിന്റെ പണി കാലതാമസപ്പെടുന്നതിനെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിൽ പ്രതിഷേധം നടത്തി. മാടായി പഞ്ചായത്ത് മുസ്ലിം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
അതേസമയം പാലത്തിന്റെ മുക്കാൽ ഭാഗം ജോലിയും പൂർത്തിയായെങ്കിലും റെയിൽ ട്രാക്കിന് നു മുകളിലൂടെയുള്ള പാലത്തിന്റെ നിർമാണത്തിനായി പുതിയ പ്ലാൻ അനുസരിച്ചുള്ള അനുമതി നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയം ആണെന്നാണ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ടവർ പറയുന്നത്.