അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനം ജൂലായ്-12 ന്

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദർശനം ജൂലൈ 11 ല്‍നിന്ന് 12-ലേക്ക് മാറ്റി. ജൂലൈ 12-ന് വൈകുന്നേരം 5 മണിയോടെയാണ് അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനം നടക്കുന്നത്.
സന്ദർശനത്തിന് മുന്നോടിയായി ഇന്നലെ ടി.ടി.കെ. ദേവസ്വം ഓഫീസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽ പെടുന്ന അമിത്ഷായുടെ സന്ദർശനത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷാ ഒരുക്കങ്ങളാണ് നടക്കുന്നത്.
സംഭവ സാധ്യതകൾ മുൻനിർത്തി പോലീസ് കനത്ത നിരീക്ഷണവും യാത്ര നിയന്ത്രണങ്ങളും ഏർപ്പെടുത്താനാണ് സാധ്യത. ജനങ്ങൾക്കും തീർത്ഥാടകരും അസൗകര്യമില്ലാതെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ശ്രദ്ധിക്കും.