ദേശീയ പണിമുടക്ക്; ശ്രീകണ്ഠപുരത്ത് അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു;വെള്ളരിക്കുണ്ടിലെസ്കൂളിലും സംഘർഷം, അധ്യാപികയെപൂട്ടിയിട്ട് സമരാനുകൂലികൾ

തിരുവനന്തപുരം: കണ്ണൂരിൽ ജോലിക്കെത്തിയഅധ്യാപകരുടെവാഹനങ്ങളുടെകാറ്റഴിച്ചുവിട്ടു. ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്എസ്എസിലാണ് അധ്യാപകരുടെവാഹനങ്ങളുടെടയറിന്റെകാറ്റ്സമരാനുകൂലികൾ അഴിച്ചുവിട്ടത്. കെപിഎസ്ടിഎ,എച്ച്എസ്എസ്ടിഎ യൂണിയനുകളിൽപ്പെട്ട 15അധ്യാപകരാണ്ഹാജരായത്. പുറത്തു നിന്നെത്തിയ സമരാനുകൂലികൾ സ്കൂളിൽ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ്കാറുൾപ്പെടെ 7 വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്.സംഘർഷത്തെ തുടർന്ന്പൊലീസ്സ്ഥലത്തെത്തി. അധ്യാപകർ സ്കൂളിൽ തന്നെതുടരുകയാണ്.കുട്ടികൾഇല്ലാത്തതിനാൽ ക്ലാസ് നടക്കുന്നില്ല.
വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. രാവിലെ പത്തു മണിയോടെ സംഘടിച്ചെത്തിയ ഇടതു നേതാക്കളാണ് അധ്യാപിക സിജിയെഓഫിസിൽപൂട്ടിയിട്ടത്. പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികൾ വാക്കേറ്റം നടത്തി.പൊലീസ്എത്തിയാണ്വാതിൽതുറന്നത്.പൊലീസിൽപരാതിനൽകുമെന്ന്അധ്യാപിക പറഞ്ഞു.
കേന്ദ്രസർക്കാരിന്റെതൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 10പ്രതിപക്ഷട്രേഡ്യൂണിയനുകളുടെ24മണിക്കൂർപൊതുപണിമുടക്ക് പുരോഗമിക്കുന്നു. പൊതുമേഖലസ്ഥാപനങ്ങളിലെ അടക്കം25കോടിയിലേറെ തൊഴിലാളികള്‍പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗികറിപ്പോര്‍ട്ടുകള്‍. സർക്കാർ ജീവനക്കാർക്ക് ഇന്ന്അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്.
തിരുവനന്തപുരത്ത്കെഎസ്ആർടിസിബസുകൾസർവീസ് നടത്തുന്നില്ല.കടകളും പൂർണമായുംഅടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽവന്നിറങ്ങുന്നവർക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക്ഉൾപ്പെടെയാണ്സർവീസ്.ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. കൊച്ചിയിലും തൃശൂരും സർവീസ്നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു.പൊലീസ്സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോ കൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവനട്രേഡ്യൂണിയനുകൾ തള്ളിയിരുന്നു. പണിമുടക്ക് നോട്ടിസ്നേരത്തേനൽകിയതാണെന്നുംപറഞ്ഞു.കെഎസ്ഇബിയിലുംകെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്.