ബിജെപി വലിയന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു

വലിയന്നൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ബിജെപി വലിയന്നൂർ ഏരിയാ കമ്മിറ്റി. വലിയന്നൂർ വില്ലേജിലാണ് അനുമോദന ചടങ്ങ് നടന്നത്.
ഏരിയ പ്രസിഡന്റ് ടി.പി. സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, എടക്കാട് മണ്ഡലം പ്രസിഡന്റ് ഷമീർ ബാബു, ആസാദ് ശശീന്ദ്രൻ, സനത് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.






