കേന്ദ്ര -കേരള സർക്കാരുകളുടെ ചൂഷണത്തിനെതിരെ പണിമുടക്ക്; അഡ്വ.അബ്ദുൾ കരീം ചേലേരി.

കണ്ണൂർ: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചൂഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും സാധാരണക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കാൻ വേണ്ടിയാണ് ജൂലൈ 9-ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കെന്ന് ഇന്ത്യൻ യൂണിയൻ മുസ്സിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും വേണ്ടി 29 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് വെറും കോഡുകളാക്കി മാറ്റി തൊഴിലാളികളെ ദ്രോഹിക്കുമ്പോൾ സംസ്ഥാന സർക്കാർ കുത്തക മുതലാളിമാർക്കും ഉരാലിങ്കൽ സൊസൈററി അടക്കുമുള്ള കമ്പനികളെ സഹായിക്കാൻ നിയമത്തിൽ പഴുത് കണ്ടെത്താൻ ശ്രമിക്കുന്നു. രാജ്യത്തിൻ്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും സാധാരണക്കാരെയും തൊഴിലാളികളെയും ദ്രോഹിക്കുകയും ചെയ്യുന്ന ഇരു സർക്കാരുകളുടെയും നയത്തിനെതിരെ നടക്കുന്ന ഈ പണിമുടക്കിൽ ട്രേഡ് യൂണിയനുകൾക്കൊപ്പം മുസ്ലിം ലീഗിൻ്റെയും കോൺഗ്രസ്സിൻ്റെയും യു.ഡി.എഫി ൻ്റെയും മുഴുവൻ ഘടക കക്ഷികളുടെയും പിന്തുണ ഉണ്ടാകുമെന്നും കരീം ചേലേരി പറഞ്ഞു. യു.ഡി.ടി. എഫിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പണിമുടക്ക് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി. ടി. എഫ്. ജില്ലാ ചെയർമാൻ എം. എ. കരീം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർഡോ: ജോസ് ജോർജ്ജ് പ്ലാത്തോട്ടം, വി.എൻ. അഷ്റഫ് (എച്ച്.എം. എസ്), കെ. ഹരിദാസൻ മാസ്റ്റർ ( ടി. യു. സി. സി) എ ടി നിഷാത്ത് (ഐ.എൻ.ടി.യു.സി),ആലികുഞ്ഞി പന്നിയുർ (എസ്. ടി.യു.),ഷമീർ പള്ളിപ്രം ,സി. വിജയൻ,ടി കെ. നൗഫൽ,കട്ടേരി പ്രകാശൻ, ദിനു മൊട്ടമ്മൽ,കെ.പി. അമീർ,ബി.കെ.ശാജിത്, കെ.പി. ശഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.