എം.കെ കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

പയ്യന്നൂർ:കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന എം കെ കുഞ്ഞിക്കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. പയ്യന്നൂർ താലൂക്ക് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി . കെ. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ സെക്രട്ടറി പി പി കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ കെ ഫൽഗുനൻഅധ്യക്ഷത വഹിച്ചു.പയ്യന്നൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. വിജയകുമാർ, അഡ്വക്കേറ്റ് ഡി കെ ഗോപിനാഥ്, അഡ്വക്കേറ്റ് കെ കെ ശ്രീധരൻ,സംസ്ഥാന കമ്മിറ്റി മെമ്പർമാരായ എ രവി, വി കമലക്ഷൻ, ജില്ലാ ട്രഷറർ മനോഹരൻ പയ്യന്നൂക്കാരൻ, എന്നിവർ സംസാരിച്ചു.