എക്സൈസ് റെയ്ഡ്: 540ലിറ്റർ വാഷ് പിടികൂടി

പയ്യന്നൂർ.വാറ്റുചാരായ നിർമ്മാണവും വിതരണവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻവാറ്റു കേന്ദ്രം തകർത്ത് 540ലിറ്റർ വാഷ് പിടികൂടി.
പയ്യന്നൂർ റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എ. അസീസും സംഘവും രാമന്തളിയിലെ കുന്നരു,ചിറ്റടി,മുണ്ട്യപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മുണ്ട്യ പാറയിൽ വെച്ചാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ച 540 ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജനാർദ്ദനൻ. എം. കെ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ പി വി,എക്സൈസ് ഡ്രൈവർ അജിത്. പി. വി എന്നിവരും ഉണ്ടായിരുന്നു. അബ്കാരി കേസെടുത്ത എക്സൈസ് സംഘം പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. വ്യാജവാറ്റിനെതിരെ ശക്തമായ നടപടി തുടരുമെന്നു അധികൃതർ അറിയിച്ചു.