വായന നമ്മെ യഥാർത്ഥ മനുഷ്യനാക്കുന്നു: മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ

പയ്യന്നൂർ :വായന നമ്മെ യഥാർത്ഥ മനുഷ്യനാക്കുന്നുവെന്നും വായന ആഹ്ലാദം മാത്രമല്ല ആവശ്യം കൂടിയാണെന്നും പുതിയ കാലത്ത് സോഷ്യൽ മീഡിയയുടെ ഇടപെടലിനുമപ്പുറം ജാതിയും മതവും മറന്നുള്ള വായനയാണ് നമുക്കാവശ്യമെന്ന് മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു.പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായനായനം സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടോത്ത് കുറുംബ ഓഡിറ്റോറിയത്തിൽ
ടി.ഐ. മധുസൂദനൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി കെ.ശിവകുമാർ ആമുഖ ഭാഷണം നടത്തി. കൗൺസിലർ കെ ചന്ദ്രിക , പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്, വി.പി. മോഹനൻ, കെ. ജയരാജ്,എം കെ രമേഷ് കുമാർ ,വി.കെ.പി. ഇസ്മയിൽ, പനക്കീൽ ബാലകൃഷ്ണൻ, വൈക്കത്ത് നാരായണൻ , വി പി സുകുമാരൻ, പി എം കൃഷ്ണപ്രഭ, കെ. സി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡണ്ട് കെ.ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
രാവിലെ താലൂക്ക് പ്രവർത്തകസംഗമം ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗങ്ങൾ താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു
ചടങ്ങിൽ സി.എച്ച് ബാലകൃഷ്ണൻ മാസ്റ്റർ അവാർഡ് ലഭിച്ച എം.കെ രമേഷ് കുമാർ, വായനായനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വായനശാലകൾ എന്നിവർക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി. കുഞ്ഞിമംഗലം
വി ആർ നായനാർ വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രവർത്തകരുടെ സ്വാഗതഗാനവും പീപ്പ്ൾസ് ലൈബ്രറിയുടെ പ്രവർത്തകർ പ്രേമലേഖനം റീഡിംഗ് തീയറ്ററും അവതരിപ്പിച്ചു