ഗവർണർക്കെതിരെ കണ്ണൂരിൽ കെ എസ്.യു കരിങ്കൊടി പ്രതിഷേധം

ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പടെയുള്ള നേതാക്കൾ അറസ്റ്റിൽ
കേരളത്തിലെ സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്ന രീതിയിൽ അനാവശ്യ വിവാദങ്ങളുടേയും രാഷ്ട്രീയ താല്പര്യങ്ങളുടെയും തർക്കങ്ങളുടെയും സംഘർഷഭരിതമായ വേദിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുകയും അക്കാദമിക് അന്തരീക്ഷം തന്നെ തകർക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്ന ചാൻസലർ കൂടിയായ ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ചാണ് കണ്ണൂരിൽ കെ.എസ്.യു നേതാക്കളുടെ നേതൃത്വത്തിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് വെച്ചായിരുന്നു കെ.എസ്.യു നേതാക്കളുടെ നേതൃത്വത്തിൽ ഗവർണ്ണറെ കരിങ്കൊടി കാണിച്ചത്.
ജില്ലാ പ്രസിഡന്റ് എം.സി അതുൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,പ്രകീർത്ത് മുണ്ടേരി എന്നിവരെ സംഭവ സ്ഥലത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.