July 8, 2025

മാരക ലഹരി മരുന്നു മായി വില്പനക്കാരൻ പിടിയിൽ

img_4018-1.jpg

പാപ്പിനിശ്ശേരി: മാരക ലഹരി മരുന്നു വില്പനക്കാരനായ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. പുതിയങ്ങാടി ഇട്ടമ്മൽസ്വദേശി പി. കുഞ്ഞി അഹമ്മദിനെ(52)യാണ്
റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജസീറലിയും സംഘവും അറസ്റ്റ് ചെയ്തത്. ഉത്തര മേഖല എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെങ്ങരയിലെ വാടക വീട്ടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 3.562 ഗ്രാം മാരക ലഹരി മരുന്നായമെത്താഫിറ്റാമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോറി ഡ്രൈവറായി പോയി മെത്തഫിറ്റാമിനും മറ്റ് ലഹരി ഉൽപ്പന്നങ്ങളും കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും എത്തിച്ച് നൽകുന്ന ശൃംഖലയിലെ കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു. വെങ്ങരയിൽ വാടക വീടെടുത്ത്
വണ്ടിയിൽ ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിൻ്റെ മറവിലാണ് വ്യാപാരം.
രാത്രി കാലങ്ങളിൽ ലഹരി പാർട്ടി നടത്തി നിരവധി യുവതി യുവാക്കൾ ഇയാളെ കേന്ദ്രീകരിച്ച് വന്നു കൊണ്ടിരുന്നു. പഴയങ്ങാടി, പുതിയങ്ങാടി , വെങ്ങര , ചെമ്പല്ലിക്കുണ്ട് ,ഏഴിലോട്, പിലാത്തറ കേന്ദ്രീകരിച്ച് വിൽപ്പനക്ക് നേതൃത്വം നൽകുന്നത് കുഞ്ഞി അഹമ്മദ് ആണെന്ന് എക്സൈസംഘം അറിയിച്ചു . റെയ്ഡിൽ
അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജിത്ത് കുമാർ പി.എം.കെ , പ്രിവൻ്റിവ് ഓഫീസർ (ഗ്രേഡ് ) രജിരാഗ് പി.പി (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം),സിവിൽ എക്സൈസ് ഓഫീസർമാരായ സനിബ് . കെ, വിവേക് .എം.കെ, വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ. കെ.വി എന്നിവരും ഉണ്ടായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger