1.458 കിലോഗ്രാംകഞ്ചാവ് ശേഖരവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

. കണ്ണൂർ: വില്പനക്കായി കണ്ണൂരിലെത്തിച്ച കഞ്ചാവു ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ശിവാജി ബബൻ കദം(42) നെയാണ്
എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കണ്ണൂർ ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ തായത്തെരുവിൽ വെച്ചാണ്𝟭.𝟰𝟱𝟴 കിലോ ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എടിഎസ്സിന്റെ സഹായവും ലഭിച്ചിരുന്നു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ ഉണ്ണികൃഷ്ണൻ. വി. പി,സന്തോഷ് എം കെ, ഷജിത്ത് കെ (എക്സൈസ് ഇൻ്റലിജൻസ്) , പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ്മാരായ രജിത്ത്കുമാർ എൻ, സജിത്ത് എം , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, നിഖിൽ പി പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി വി കെ എന്നിവരും ഉണ്ടായിരുന്നു .