നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ: നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേരെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് ചിറ്റബർഗോൺ സുഭാഷ് നഗറിലെ വിശ്വകർമ്മറാം (32), വാരം കടാങ്കോട് സ്വദേശി കെ.ടി. യുനസ് (49) എന്നിവരെയാണ് ടൗൺഎസ്.ഐ. വി.വി. ദീപ്തിയും സംഘവും പിടികൂടിയത്. പഴയ ബസ് സ്റ്റാൻ്റിലും ബി എസ്.എൻ.എൽ ഓഫീസിന് സമീപം റോഡരികിൽ വെച്ചുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 80 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ്പിടികൂടി