ഗവർണർ ഇന്ന് കണ്ണൂരിൽ ; കനത്ത സുരക്ഷ

കണ്ണൂർ: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർയുടെ കണ്ണൂർ സന്ദർശനത്തിനൊരുങ്ങി കനത്ത സുരക്ഷാ ഒരുക്കങ്ങൾ. ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ, റോഡ്മാർഗം കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് എത്തിച്ചേരും.
വൈകിട്ട് 4.30ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവന്റെ വെങ്കല ശില്പത്തിന്റെ പൂർണകായ പ്രതിമ ഗവർണർ അനാവരണം ചെയ്യും. തുടർന്ന് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്ന അദ്ദേഹം രാത്രി അവിടെ താമസിക്കും. ഞായറാഴ്ച രാവിലെ വിമാനം വഴി തിരുവനന്തപുരത്തേക്ക് മടങ്ങും.
🔸 കനത്ത സുരക്ഷ
വിദ്യാർത്ഥി സംഘടനകൾ ഗവർണർക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സന്ദർശനത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ സിറ്റി, റൂറൽ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേർന്നു. വിമാനത്താവളം, ഗസ്റ്റ് ഹൗസ്, രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.