ദേശീയ പണിമുടക്ക്: എട്ടിന് പന്തംകൊളുത്തി പ്രകടനം

കണ്ണൂർ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഒൻ പതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയമാക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തു. അഞ്ച്, ആറ്, ഏഴ് തീയതിക ളിൽ തൊഴിൽസ്ക്‌ക്വാഡുകൾ പൊതുജനങ്ങളെ സമരത്തിൽ പങ്കെടു പ്പിക്കാൻ രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് പന്തം കൊളുത്തി പ്രകടനവും ഒൻപതിന് ജില്ലയി ലെ എല്ലാ കേന്ദ്രങ്ങളിലും പണിമുടക്കവും നടത്തും.
പത്രസമ്മേളനത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ. മനോഹ രൻ, പ്രസിഡന്റ് സി. കൃഷ്ണൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. അശോകൻ, അരക്കൻ ബാലൻ, എം. ഗംഗാധരൻ, എം. ഉണ്ണിക്കൃ ഷ്ണൻ എന്നിവർ പങ്കെടുത്തു.