കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രെന്റിനെ യൂത്ത് ലീഗ് ഉപരോധിച്ചു

കണ്ണൂർ:
കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രിയുടെ ശോചനയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും,
കാലപ്പഴക്കങ്ങൾ ചെന്ന കെട്ടിടങ്ങൾ വളരെ പെട്ടെന്ന് പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
നിരവധി പ്രശ്നങ്ങൾ ആണ് ജില്ലാ ആശുപത്രിയിൽ നിലവിലുള്ളത്. ഓപ്പറേഷന് ആവശ്യമായ സർജിക്കൽ വസ്തുക്കൾ ലഭിക്കാത്തതും, അമ്മയും കുഞ്ഞും വാർഡ് നിരന്തരമായി ഇരുട്ടിൽ ആക്കുന്നതും, ആവശ്യമായ മരുന്നുകൾ ലഭിക്കാത്തതുമായ പ്രശ്നങ്ങളും,
ഒ പിയിൽ ഉൾപ്പെടെ ഡോക്ടർമാരുടെ കുറവുകളും മറ്റും ഉള്ള നിരവധിയായ വിഷയങ്ങൾ മുമ്പും അധികാരികളെ ധരിപ്പിച്ചതാണ്.
എന്നാൽ,അതിൽ നിന്നും ഒരു അനക്കം പോലും മുന്നോട്ടു പോയില്ല.
മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകുന്നതുവരെ നിരന്തരസമര പോരാട്ടങ്ങൾ നടത്തുമെന്നും യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു.
ഉപരോധ സമരത്തിന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം പ്രസിഡണ്ട്
സി എം ഇസ്സുദ്ധീൻ,ജനറൽ സെക്രട്ടറി അസ്ലം പാറേത്ത്, താഹിർ പള്ളിപ്രം,
മൻസൂർ കാനച്ചേരി,
റഷീദ് പടന്ന,സഹീർ താണ,ഫാരിസ് കൊച്ചി പള്ളി,സിറാജ് ഉരുവച്ചാൽ, സൈനുദ്ദീൻ മുണ്ടേരി, അർഷിൽ കെ പി,റാഷിദ് സിറ്റി,മുസ്തഫ സിറ്റി തുടങ്ങിയവർ നേതൃത്വം നൽകി