സഹകരണ സെമിനാർ സംഘടിപ്പിച്ചു

പിലാത്തറ :അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ ഭാഗമായി പിലാത്തറ കോ.ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. സഹകരണ പ്രസ്ഥാനത്തിൻ്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ കണ്ണൂർ ഐസിഎം ഡയറക്ടർ ഡോ. എ കെ സക്കീർ ഹുസൈൻ വിഷയാവതരണം നടത്തി. ഡോ. കെ എം പ്രസീദ് അധ്യക്ഷനായി. ഐ വി ശിവരാമൻ, വിജയൻ അടുക്കാടൻ, വിജേഷ് പി എന്നിവർ സംസാരിച്ചു. ധനേഷ് ഐ സ്വാഗതവും അഭിൻ കൃഷ്ണ നന്ദിയും പറഞ്ഞു.