ചുഴലിക്കാറ്റ് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ മേയർ സന്ദർശിച്ചു

കണ്ണൂർ ∙ നഗരത്തിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. കാറ്റിനും മഴക്കും ഇടയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തോട്ടട ഡിവിഷനിൽ അഞ്ചോളം വീടുകൾ തകർന്നു.
ചുഴലിക്കാറ്റ് മൂലം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം അനുഭവപ്പെട്ടു. കണ്ണോത്തും ചാലിലും വീടുകളുടെ റൂഫിംഗ് ഷീറ്റുകൾ തകർന്നതും, മരങ്ങൾ വീണും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
നാശനഷ്ടമേറ്റ സ്ഥലങ്ങൾ കണ്ണൂർ കോർപ്പറേഷൻ മേയർ ബഹു. മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. റക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി,
കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, ബിജോയ് തയിൽ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.