എടക്കാട് കൃഷിഭവനും കണ്ണൂർ കോർപ്പറേഷനും ചേർന്ന് കർഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു

എടക്കാട് കൃഷി ഭവൻ്റെയും കണ്ണൂർ കോർപ്പറേഷൻ്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി കെ രാഗേഷിന്റെ അധ്യക്ഷതയിൽ ബഹു. മേയർ ശ്രീ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു . കൗൺസിലർമാരായ ശ്രീ വി ബാലകൃഷ്ണൻ, ശ്രീ കൃഷ്ണകുമാർ പി വി, ശ്രീമതി കെ എൻ മിനി, ശ്രീമതി കെ വി സവിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ അനു ആർ സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രീ പി ഡി ദാസ് നന്ദിയും അർപ്പിച്ച് സംസാരിച്ചു. വിള ഇൻഷുറൻസ് വാരാചരണത്തിന്റെ ഭാഗമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് ശ്രീ വിഷ്ണു ക്ലാസ്സ് എടുത്തു. കാർഷിക വായ്പ്പകളെ കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലേഷൻഷിപ്പ് മാനേജർ ശ്രീ ജിതിൻ വിശദീകരിച്ചു.
വിവിധയിനം നടീൽ വസ്തുക്കൾ കീട നിയന്ത്രണ ഉപാധികൾ, വളങ്ങൾ, അലങ്കാര ചെടികൾ എന്നിവയുടെ വില്പനയും ഞാറ്റുവേല ചന്തയുടെ ഭാഗമായി നടന്നു.