July 8, 2025

മാലിന്യമുക്തം രോഗമുക്തം കാമ്പയിൻ തുടക്കമായി.

img_3898-1.jpg

ജലജന്യ പകർച്ചവ്യാധികൾ തടയുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന ശുചിത്വമിഷൻ മാലിന്യമുക്തം – രോഗമുക്തം ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നുമുതൽ 31 വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കാമ്പയിൻ നടത്തുക .ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനായി പ്രധാനമായും ആറ് പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്നത്.വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള വീടുകൾ, വൃത്തിയുള്ള പരിസരങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, വൃത്തിയുള്ള ഓടകളും ജലാശയങ്ങളും, വൃത്തിയുള്ള പൊതുവിടങ്ങൾ എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം .ഇതിൻ്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വീട് തോറും ബോധവൽക്കരണ പരിപാടികൾ നടത്തും. സ്കൂളുകളിലും അംഗൻവാടികളിലും കൈകഴുകൽ പ്രോത്സാഹിപ്പിക്കൽ, സുരക്ഷിത കുടിവെള്ള വിതരണ സംവിധാനവും ഉറപ്പാക്കൽ,.കൃത്യസമയത്തുള്ള മാലിന്യ ശേഖരണവും നീക്കവും ഉറപ്പാക്കൽ, മാലിന്യംകൂട്ടിയിടുന്ന കേന്ദ്രങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.ജൂൺ 20ന് ആരംഭിച്ച സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്തും.ഇതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും മികച്ച ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ നടത്തും . അംഗനവാടികളിലും സ്കൂളുകളിലും ജല ഗുണനിലവാര പരിശോധനകൾ സംഘടിപ്പിക്കുന്നതോടൊപ്പം ജലജന്യ രോഗങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും നടത്തും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ശു ചിത്വ മാലിന്യ പരിപാലനം ശാസ്ത്രീയമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger