കല്ലുവെട്ട് കുഴിയിൽ മാലിന്യം തള്ളിയ സ്ക്രാപ്പ് വ്യാപാരിക്ക് പിഴ

കല്ലുവെട്ട് കുഴിയിൽ മാലിന്യം തള്ളിയ സ്ക്രാപ്പ് വ്യാപാരിക്ക് പിഴ .കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപറമ്പ് ഉത്തര ക്രഷറിന് സമീപമുള്ള കല്ല് വെട്ട് കുഴിയിൽ മാലിന്യം തള്ളിയതിന് ചാലോടുള്ള സ്ക്രാപ്പ് വ്യാപാരിക്ക് പിഴ ചുമത്തി. തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും കീഴല്ലൂർ പഞ്ചായത്തും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് ചാലോടുള്ള മുരുകേശൻ ട്രേഡേഴ്സ് എന്ന ആക്രി സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ആണ് തള്ളിയതെന്ന് കണ്ടെത്തിയത്.ശേഖരിച്ച മാലിന്യങ്ങളിൽ നിന്നും പുനരുപയോഗത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത മാലിന്യങ്ങളാണ് വെള്ളപറമ്പിൽ തള്ളിയത്.
മുരുകേശൻ സ്ക്രാപ്പ് ഉടമ കെ മുരുകേശനും, സഹായിയായ റഹീം സി എ എന്നിവർക്കുമാണ് പതിനഞ്ചായിരം രൂപ പിഴ ചുമത്തിയത്.ബന്ധപ്പെട്ട കക്ഷികൾ തന്നെ മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കാനും നിർദ്ദേശം നൽകി.വീടുകളിൽ നിന്ന് തരം തിരിക്കാതെ മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യാൻ പറ്റാത്തവ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ഇത്തരത്തിൽ തരംതിരിക്കാതെ മാലിന്യം ശേഖരിക്കുന്ന ആക്രി വ്യാപാരികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു പരിശോധനയിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി മിനി , എൻഫോഴ്സ് മെൻ്റ് ഉദ്യോഗസ്ഥരായ സജിത കെ , അജയകുമാർ കെ. ആർ, ശരീകുൽ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എന്നിവർ പങ്കെടുത്തു