പാർവതി പ്രിയേഷിന് ദേശീയ സ്‌കോളർഷിപ്പ്

പയ്യന്നൂർ:ദേശീയ തലത്തിൽ കലാരംഗത്ത് പ്രതിഭ തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സി.സി.ആർ.ടി നൽകുന്ന കൾച്ചറൽ ടാലൻ്റ് സേർച്ച് സ്‌കോളർഷിപ്പിന് അന്നൂർ കേളപ്പൻ സർവീസ് സെന്ററിലെ പാർവതി പ്രിയേഷ് അർഹയായി. കോൽക്കളിയിലുള്ള മികവിനാണ് സ്‌കോളർഷിപ്പ്. ഡോ. എ.കെ വേണുഗോപാലിൻ്റെയും കെ. ശൈലേഷിൻ്റെയും ശിഷ്യയാണ്. കാരയിലെ കുപ്ളേരി പ്രിയേഷിൻ്റെയും സുജയ പ്രിയേഷിൻ്റെയും മകളാണ്. പയ്യന്നൂർ സെൻ്റ് മേരീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.