പോലീസ്ഇൻസ്പെക്ടറെയും പോലീസുകാരനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട്. മദ്യലഹരിയിൽ കാറോടിച്ച യുവാവ് അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയ എസ്.എച്ച്.ഒ.യെയും പോലീസുകാരെയും ആക്രമിച്ച യുവാവ് പിടിയിൽ. ബളാൽ കാരളം മങ്കയത്തെ നടുത്തൊട്ടി വീട്ടിൽ അർജ്ജുൻ തിലകനെ (30)യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. രാത്രി കാലപട്രോളിംഗിനിടെ ഇന്ന് പുലർച്ചെ 1.10 മണിക്കായിരുന്നു അക്രമം.പ്രതിസഞ്ചരിച്ചകാർ റോഡരികിലെ ഓവുച്ചാലിലേക്ക് മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ട പോലീസ് യുവാവിനെ സഹായിക്കാനെത്തിയെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് എസ്.എച്ച്.ഒ.യെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്സ്ഥലത്തെത്തിയ എസ്.എച്ച്.ഒ കെ. പി. സതീഷിനെ പ്രതിചാവി കൊണ്ട് കുത്തുകയും ഡ്രൈവറായ രഞ്ജിത് രാജീവനെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവാവിനെതിരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനു കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.