15 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച ഏഴു പേർക്കെതിരെ കേസ്

കണ്ണൂർ. ധനകാര്യ സ്ഥാപനത്തിന് ഗവർമെൻ്റ് അംഗീകാരമുണ്ടെന്ന് വിശ്വസിപ്പിച്ച് പിതാവിൻ്റെയും മകളുടെയും പേരിൽ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം തിരിച്ചുനൽകാതെ വഞ്ചിച്ച7 പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. തോട്ടടകിഴുന്ന സ്വദേശി എ.കെ നിവാസിൽ ബാബുരാജ് പുതുകുടിയുടെ പരാതിയിലാണ്
താവക്കരയിൽ പ്രവർത്തിച്ച റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡിൻ്റെ ഡയരക്ടർമാരായ രാഹുൽ ചക്രപാണി, അനിൽ ചക്രപാണി, സിന്ധു ചക്രപാണി, സിമി പരത്തി വളപ്പിൽ ,ചെയർപേഴ്സൺഷീബലിയോൺ, സി.ഇ.ഒ.മാരായസംഗീത, സണ്ണി അബ്രഹാം എന്നിവർക്കെതിരെ വഞ്ചനാകുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. റിസർവ് ബേങ്കിൻ്റെ ലൈസൻസ് ഉണ്ടെന്നും പണം നിക്ഷേപിച്ചാൽ മറ്റു ബേങ്കുകൾ നൽകുന്നതിനേക്കാൾ പലിശ വാഗ്ദാനം നൽകിപരാതിക്കാരനിൽ നിന്നും 2019 ആഗസ്ത് 22 ന് 10 ലക്ഷം രൂപയും പരാതിക്കാരൻ്റെ മകളുടെ പേരിൽ 2020 ഒക്ടോബർ 31 ന് 5 ലക്ഷവും നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോനിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
നിക്ഷേപ തട്ടിപ്പ് ആറു പേർക്കെതിരെ കേസ്
കണ്ണൂർ.16 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനത്തിലെ ആറു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. എടക്കാട് ആറ്റടപ്പ സ്വദേശിനന്ദനത്തിൽ എം.പവിത്രൻ്റെ പരാതിയിലാണ് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് രാഹുൽ ചക്രപാണി, ഡയരക്ടർമാരായസിന്ധു ചക്രപാണി, അനിൽ ചക്രപാണി, സി ഇഒ സണ്ണി അബ്രഹാം, മാനേജർവിജിൽ, അസി.മാനേജർ ശ്രീബിന എന്നിവർ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തത്. കണ്ണൂർ ആശീർവാദ് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചു വന്ന മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 2021 ആഗസ്ത് 24 നും 2023 ജൂലായ് 5 നുമിടയിൽ പല ദിവസങ്ങളിലായി 16,06,500 രൂപ കൈലാക്കിയ ശേഷം പലിശയോനിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.