കണ്ണൂർ മാലൂരിൽ വാഹനാപകടം: മൂന്നു പേർക്ക് പരിക്ക്

മാലൂർ (കണ്ണൂർ): കെഎസ്ആർടിസി ബസും കാറും തമ്മിൽ ഉണ്ടായുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് കർണാടക രജിസ്ട്രേഷനുള്ള കാറുമായി കൂട്ടിയിടിച്ചത്.
മാലൂർ ജംഗ്ഷന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റെങ്കിലും പരുക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.
അപകടത്തെത്തുടർന്ന് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.