കമ്പിൽ അത്തക്കകുന്നിൽ കൂറ്റൻ മരം പൊട്ടി വീണു; ഗതാഗതം നിലച്ചു

കമ്പിൽ: കനത്ത കാറ്റിലും മഴയിലും അത്തക്ക കുന്നിൽ കൂറ്റൻ മരം പൊട്ടി വീണ് അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
റോഡിനോട് ചേർന്നുവളർന്നിരുന്ന കൂറ്റൻ മരം കാറ്റിൽ പൊട്ടിവീഴുകയായിരുന്നു. മരം റോഡിൽ വീണതോടെ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും താത്കാലികമായി നിലച്ചു.