വീട്ടിൽ കയറിഫോണ്‍ തട്ടിയെടുത്ത് അക്രമംഅഞ്ചുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വീട്ടിൽ കയറി യുവാവിനെ മർദ്ദിക്കുകയും ഫോൺ കൈക്കലാക്കുകയും തടയാൻ ചെന്ന ബന്ധുക്കൾക്കു നേരെയും അക്രമം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണത്തിനിടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.
മാടായി ചൂട്ടാട് സ്വദേശി മുഹമ്മദ് ഷുഹൈബിന്റെ പരാതിയിലാണ് ചൂട്ടാട് സ്വദേശികളായ എം.അനസ്(36), വി.കെ.മുഹമ്മദ് റഫീസ്(19), കെ.എം.മുഹമ്മദ്(23), കെ.വി.മുഹമ്മദ് ഫഹീം(22), പുതിയങ്ങാടിയിലെ കെ.എം.മുഹമ്മദ് ഇജാസ്(23) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ. പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് വൈകുന്നേരം 6.30 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ്റെപയ്യന്നൂർ പുഞ്ചക്കാടുള്ള ഭാര്യ വീട്ടിലെത്തിയഅനസിന്റെ നേതൃത്വത്തിലുള്ള പ്രതികള്‍ പരാതിക്കാരനെ വീട്ടിൽ നിന്നും വലിച്ചിറക്കി കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായും തടയാനെത്തിയ ഭാര്യാ മാതാവിനെയും സഹോദരനേയും കൈകൊണ്ടടിച്ചുവെന്നും സംഭവം മൊബൈൽഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഭാര്യയുടെ കയ്യില്‍നിന്നും ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. ഈ കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍നിന്നും ലഭിച്ച ജാമ്യവ്യവസ്ഥ പ്രകാരം കേസന്വേഷണ ഉദ്യോഗസ്ഥാൻ മുമ്പാകെ ഹാജരായപ്പോഴാണ് പ്രതികളെഅറസ്റ്റ് ചെയ്തത്.