July 9, 2025

എംഡിഎം എ യുമായി രണ്ടുപേർ അറസ്റ്റിൽ

img_0296-1.jpg

ചന്തേര: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് പിടികൂടി .
ഉദിനൂര്‍ പരത്തിച്ചാലിലെ ടിസിആർ മാസ്റ്റര്‍ മന്‍സിലിലെ എ.സി.മുഹമ്മദ് സബീര്‍(43), കാസര്‍ഗോഡ് പരപ്പ എടത്തോട് സ്വദേശി
കെ.അബ്ദുല്‍ ബാസിത്(32) എന്നിവരെയാണ് എസ്.ഐ. ജിയോ സദാനന്ദനും സംഘവും പിടികൂടിയത്

ഇന്നലെ വൈകുന്നേരം 5 മണിക്ക്ചെറുവത്തൂര്‍ പഴയ ദേശീയപാതക്ക് സമീപം പുതിയ കണ്ടം റോഡ് ജംഗ്ഷനിൽ വെച്ചാണ് 1.14 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ഇരുവരും പിടിയിലായത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger